അവസ്ഥാന്തരം
കുളിച്ചു ശുദ്ധിയായി
ചെമ്പട്ട് കോണകം
പുരപ്പുറത്തു വിരിച്ചു
കാത്തിരിക്കുന്നു
പടനായകൻ.
കോണകം അണിഞ്ഞാലേ
കോന്തല കണ്ടാലേ
കരഘോഷം മുഴക്കു
ഇരക്കുന്ന പട്ടിണി കൂട്ടം
കാഞ്ഞ ബുദ്ധിമാൻ
പടനായകൻ.
അപശ്രുതി പാഴ്ശ്രുതി
പത്തി ഒതുക്കിയടിച്ചു
പട്ടുകോണക വാലിൽ
കെട്ടിയിട്ടാലും ചില
തെക്കൻ മുണ്ടന്മാർ
ഒതുങ്ങില്ല നിശ്ചയം.
അണ്ണാക്കിൽ നിറയ്ക്കണം
കൂടെയുള്ള ബാധകൾക്ക്
കള്ളും പൊടിയും കൽകണ്ടവും
ഒതുങ്ങാത്ത മുണ്ടനെ
തുടിയൊച്ഛയാൽ തുരത്തണം
ഇല്ലെങ്കിലവൻ
കവരും നിന്റെ പട്ടു കോണകം.
ഒളിച്ചിരിക്കയല്ല ഈ
ഉൾപ്രബുദ്ധത നിറഞ്ഞ
പ്രതികരണ ദേഹി
ആർജ്ജവമുൾക്കൊണ്ട്
വെട്ടിനിരത്തും
വേദാന്ത കൃതാങ്കികളെ
നിങ്ങളുടെ കവടിപ്പലകയും
യോഗതണ്ടുകളും
പൊടിച്ചു ധൂളിയാക്കി
ഉടവാളിന് തിളക്കമേകാൻ
ചാണയിൽ ചേർത്തിടുന്നു.
-----------ഓ.പി----------