OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പൂച്ചെണ്ടുകൾ

എത്ര നാൾ നിന്നെ 
തീറ്റിപോറ്റും
ഓട്ടക്കാശിനു ഗതിയില്ല 
ആരെ കൊന്നയാലും 
എന്റെ കൊടി കുത്തണം. 

************************************

വഞ്ചി ഇപ്പോഴും 
അവിടെ തന്നെ 
ഇവിടെ വന്നിരുന്നെങ്കിൽ
രണ്ടു നാല് 
ചക്രം പിടിപ്പിച്ചു 
പീഡിപ്പിക്കാമായിരുന്നു.
 
************************************
പച്ച തെങ്ങോല 
നെയ്തെടുത്തു 
ഒരു വാഴയിലയും 
വെട്ടി മുകളിൽ ഇട്ടു
ഇനിയൊരു ശവം 
ആചാര വെടിക്ക് 
കുറച്ചു തോക്കുകളും 
കിട്ടിയാൽ ഉപകാരം.

*********************************** 

ഉന്നം വെച്ചപ്പോൾ 
തോക്ക് പറഞ്ഞു 
എന്റെ വായ 
നാറ്റിക്കല്ലേ
ഞാൻ തുപ്പുന്ന ഉണ്ട 
കുറച്ചു വിവരം ഉള്ളവന് 
നേരെയായാൽ
അഭിമാനിക്കാമായിരുന്നു
ഇതൊരുതരം മറ്റവർ.

************************************

പണ്ട് പരാമർ
കലക്കി കുടിച്ചാൽ
നേരെ സ്വർഗ്ഗം / നരകം 
ഉറപ്പാണ്‌ 
ഇപ്പോൾ പെപ്സിയും 
കോളയും
നിത്യവും കുടിക്കുന്നു 
അതിനാൽ
പരാമർ ഫാമിലി 
വേറെ 
വഴി നോക്കട്ടെ .
********************************
----------ഓ.പി.---------