മൂല്യ ച്യുതി
നാലു ക്ലാസ് പഠിച്ച
അച്ചീച്ചൻ
മനസ്സിൽ കണക്കുകൾ
കൂട്ടി കുറച്ചു പെരുക്കി
ഹരിച്ചു ഉത്തരം
നിമിഷത്തിൽ പറയും
ഡിഗ്രി പഠിച്ച
അച്ഛൻ
അതെ കണക്കുകൾ
കാൽകുലേറ്ററിൽ
കുത്തി കൂട്ടി
വിവശതയോടെ
ഉത്തരം കണ്ടെത്തും
പത്താം ക്ലാസ്
ഇപ്പോൾ പാസ്സായ
ഞാനോ
ഇതൊക്കെ കണ്ടു
വികടച്ചിരിയും
അത്ഭുതക്കണ്ണുമായി
കൂട്ടലും കിഴിക്കലും
ഹരിക്കലും ഗുണനവും
എന്തെന്നറിയാതെ
""മിഴുങ്ങസ്യാ......""
--------ഓ.പി.--------