വൈഭവം
അവൾ തണുത്തുറഞ്ഞതോ
അല്ല ഞാൻ തിളച്ചു മറിഞ്ഞതോ
രണ്ടും ഉൾഫലമില്ലാതെ
ഒഴുക്കിൽ മറിയുന്ന
ഒതളങ്ങ പോലെ
എത്തിയാൽ എത്തി
എത്തിയാൽ കാര്യം
നേടിയെന്നർത്ഥം
വേരിറക്കി വളരാം
കണ്ടവന്റെ കരളിൽ
ഒത്തു ചേർന്നു കളിക്കാം
ഉരുകുന്ന വേനലിൽ
ചെയ്ത പാപം കഴുകാം
വിയർപ്പുതുള്ളികളായി
വീണ്ടും തുടരാം വെട്ടലും
തെറ്റ് തിരുത്തലും.