ഉയിർത്തെഴുന്നേൽപ്പു
കുരിശിലേറ്റിയ അസമത്വങ്ങൾ
കൂടും കുടുക്കയും തള്ളി
ദിനവും ഉയർത്തെഴുന്നേൽക്കുന്നു
ഭയം ഒറ്റു കൊടുത്തതിൽ
അലിഞ്ഞു ഒപ്പിസ്സു പോലെ
ചാട്ട വാറടിയാൽ
തൊലി കട്ടിയായിരിക്കുന്നു
അസമത്വ പൈതലുകൾ
പെറ്റു പെരുകി
ബലിക്കല്ലിൽ വരെ
കണ്ണീർക്കണങ്ങൾ
തെറിച്ചു വീഴ്ത്തി
ആർത്തട്ടഹസ്സിക്കുന്നു
ബാല്യ കൗമാര മാറിടങ്ങൾ
ഉടുമ്പിൻ പിടിയിൽ
ഞെരിഞ്ഞമരുമ്പോൾ
ഭയചകിതരുടെ വിളികൾ
ഭുമി വിറപ്പിച്ചു പിളർത്തുന്നു
വെള്ളമിറങ്ങാതെ കുറെ
വെള്ളത്താലും പലതും മരിക്കുന്നു
അപ്പോഴും പാപി പനപോലെ
വിരാജിക്കുന്നു ധരണിയിൽ.
കുരിശിലേറാനും
പീഡാനുഭവങ്ങൾ
ഏറ്റുവാങ്ങാനും
ഹൃദയമുള്ള ഒരാൾ മാത്രം