OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

വരും വഴികളിൽ

ആരാരുമറിയാതെ അലസമായി നിന്നൊരു 
കൊച്ചു മുളംതണ്ടെൻ മുരളിയായി 
ആരാരുമറിയാതെ മണ്ണിൽ പുതഞ്ഞൊരു 
കാരിരുമ്പിൻ തുണ്ടൊരു കമ്പിയായി             
വീണകമ്പിയായി രാഗസമന്വയ മേളമായി  
വെള്ളിടി മിന്നി കഴിഞ്ഞൊരു നേരത്ത്‌
മിന്നാമിനുങ്ങുകൾ ഏറ്റുവാങ്ങി ആ വെട്ടം 
ചെറു മിന്നലാട്ടമായി പരന്നു മിന്നി 
കരയിലലഞ്ഞെത്തി തീരത്തെ പുൽകിയ
തിരകളെപ്പോഴും മറവിയിലായി  
പിന്നെയും പിന്നെയും കരയോട് ചൊല്ലുവാൻ 
ആർത്ത നാദത്താലടുത്തിടുന്നു
കാണാത്ത പാൽക്കടൽ തിരകളിൽ നുരയുന്നു 
പാടി പുകഴ്ത്തുന്ന ഹൃദയ സ്നേഹം 
ആരോരും അറിയാത്ത ഹൃദയ രാഗം