സൗഖ്യം മറയുമ്പോൾ
എടുകൾക്കുള്ളിൽ
ഒളിച്ചു കളിക്കുന്ന
ഓർമ്മ തുരുമ്പിന്റെ
പാഴ് വിത്തുകൾ
ചികഞ്ഞെടുത്തന്ന്യോന്യം
അമ്മാനമാടുന്ന
കലാന്തരത്തിൻ
ഋതുഭേദങ്ങൾ
അടക്കുവാൻ കഴിയാത്ത
ദാഹത്താലിന്നൊരു
ചാഞ്ഞ പ്രതി ബിംബം
നാടു നീങ്ങി
ചോരകുരുന്നുകൾ
അട്ടഹസ്സിച്ചുകൊണ്ടാ-
കുരുന്നിന്റെ കൂമ്പു നുള്ളി
ആയിരം സന്നാഹ സത്യങ്ങളിൽ
അടയിരിക്കുന്നൊരു
ദീപ്ത വാക്യം.
----------ഓ.പി.-------------