OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മായാത്ത ചിത്രം

ഉണരാൻ വിതുംബുന്നോരോർമ്മ
തുടിപ്പിന്റെ താളം 
അലയൊലി താഴ്ന്നു തലോടി 
കണ്‍ നിര പുൽകിയ നിറ ലഹരി 
നിയെന്ന ദീപം തെളിച്ചു 
ശീല തുണി തുമ്പിൽ 
ഒറ്റ തിരിഞ്ഞൊരു 
തുണയറ്റ നൂല് പോലെ 
ഏതോ വിഹായസ്സിൽ
അടിയുലഞ്ഞൊരു 
ലാസ്യമുണരുന്ന സ്വപ്നം 
മനസ്സിന്റെ കോണിലായി
ഊട്ടിയുറക്കിയ 
മൌന മനോജ്ഞമാം ചിത്രം 
ഹൃദയമിടിപ്പുകൾ 
കൂട്ടി കുറച്ചൊരു 
താള നിബദ്ധമാം ചിത്രം 
അവനുമവൾക്കും മായ്ക്കുവാൻ
കഴിയാത്ത 
മറക്കുവാൻ കഴിയാത്ത ചിത്രം 

----------ഓ.പി.----------