OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

വരദാനം

ചിത്തം തെളിക്കുവാൻ പൊന്നോണം 
എന്റെ മാവേലി മന്നന്റെ പാദാസനം    (2)
കണ്ണു നിറച്ചോന്നു കണ്ടീടട്ടെ.
ഈ മലയാള മണ്ണിൽ പതിഞ്ഞീടട്ടെ. (ചിത്തം.....)

നെന്മേനി വാകകൾ പൂചൊരിഞ്ഞു
മെതിയടിയോച്ചയണഞ്ഞനേരം          (2)
ആർപ്പു വിളികളാൽ ആനയിച്ചു 
ഗഗനകുസ്സുമാന്ജലി പൊഴിഞ്ഞ നേരം.( ചിത്തം.....)

കാണിക്ക വെക്കുവാനെന്റെ കൈയ്യിൽ 
കാല്പണം പൊന്നില്ല ഭൂമി നാഥ               (2)
തുമ്പപൂ അർച്ചന കൊണ്ടെന്റെ മലയാളം 
വർണ്ണ്യ മനോഹരമാക്കിടുമോ ?              (ചിത്തം.......)