തൂവലറ്റ പക്ഷികൾ
ആരായുധമെടുത്താലും,
ഏതു പേരിലായാലും,
തൊലി നിറമേതായാലും,
കിളുന്തുകൾ കരിഞ്ഞു വീഴും.
വിശ്വാസ പെരുമഴ,
കൊട്ടി ഘോഷിക്കാം,
വിറകൊള്ളും സ്പർദ്ധയിൽ,
പുകച്ചു തള്ളാം.
നാളെയെന്തെന്നറിയാത്ത,
മായാലഹരി ഭരിക്കും,
മനുഷ്യ രൂപങ്ങളെ.
അങ്ങ് ബാഗ്ദാദ് മുതൽ,
ഇങ്ങു സന വരെ.
മണ്ണിലലിഞ്ഞ,
കിളുന്തു ഗാത്രങ്ങളിൽ,
ഇനിയും ചവിട്ടേല്ക്കുമോ..?
-------ഓ.പി.----------