സമര മുഖം
കാലു തൊട്ടു വന്ദിക്കുന്നു,
തടഞ്ഞിടാതെ അനുഗ്രഹിക്കുക.
കഴിഞ്ഞ പോലെയാകില്ല,
ഈ വളയൽ.
ഇപ്പോൾ മറ്റവരും ഉണ്ട്,
നാല് കണ്ണ് വേണം.
മാണി എങ്ങിനെ വീണാലും,
അതൊക്കെ നമ്മൾ,
കാണിച്ചത് കൊണ്ട്,
സംഭവിച്ചെതെന്നു,
വരുത്തണം.
ചന്ദന- കുങ്കുമ,
കുറികളിൽ നിന്ന്,
അകലം പാലിക്കണം.
താമര വലയവും,
സൈഡ് ആക്കണം,
ക്യാമറക്കന്ണിൽ,
തെളിയണം.
അങ്കം ജയിച്ചു വാ മക്കളെ,
ഇല്ലെങ്കിൽ, ഇവിടെയിരിന്നു,
വല്ല ബീഫും കഴിച്ചു,
പൊരുതുക.
-------ഓ.പി.------------