OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

വനിതാ ദിനം

തുമ്പി ചിറകിന്മേലേറി,
തൂവെണ്മാനമൊരുക്കി,
വീണ്ടും അവളിന്നു വന്നു. 
ലോകരെ ബോധിപ്പിക്കാൻ,
വരണ്ട ചിരിയുമായി.
 
ഉള്ളിൽ, പീഡനത്വരയുമായി,
കാലം അപ്പോഴും, 
മാറാതെ, അമ്മയെ നട തള്ളി,  
സോദരിയെ മറന്നു, 
എന്നാലും മോക്ഷത്തിന്നായി, 
ആദിപരാശക്തിയെ,
സാഷ്ടാംഗനമസ്കാരം,
നടത്തിടുന്നു.

പുതിയ ഇരകളെ തേടി, 
പുമാന്‍ എന്നും, 
പാൽ ചുരത്തിയ മുലകൾ,
പിഴിഞ്ഞ് രുധിരം വരുത്തി, 
അട്ടഹസ്സിക്കുന്നു. 
ഇനിയും വരുമല്ലോ, 
ഈദിനം വനിതകൾക്ക്,
ഘോഷം പറയുവാൻ. 

--------ഓ.പി.---------