ശാപം ഒഴിയാതെ
വീട്ടിൽ നിന്നിറങ്ങിയപ്പോൾ
പറഞ്ഞതല്ലേ ഉണ്ണി
നിന്റെ വിരുദ്ധ ഭാവവും
എടുത്തു ചാട്ടവും
ഒന്നിനും പരിഹാരമല്ലെന്ന്
ഇപ്പോൾ വെറുപ്പിച്ചു
വൈരുദ്ധ്യം മാത്രമായി
വൈരൂപ്യമായില്ലേ
ദണ്ഡനമേകി
നിന്റെ ചോരയെ
തിരിച്ചറിയാതെ
അരിഞ്ഞു വീഴ്ത്തി
ഉറുമ്പുകൾ നിരയിട്ടപ്പോൾ
നീയതിന്റെയും നിറമേ
നോക്കിയുള്ളൂ
അന്ന് ഒറ്റപ്പായിൽ
കിടന്നുറങ്ങിയ
നീയിന്നു അധികാരമില്ലാതെ
അനന്ത വിഹായസ്സിൽ
പറന്നു തീരങ്ങൾ തേടുന്നു
നിലയുറക്കാതെ
ഞങ്ങളെത്ര അകലയെന്നോ
തത്വസംഹിതയിൽ
ഉറച്ചു വച്ച പാദങ്ങൾ
മുന്നോട്ടു തന്നെയാണിപ്പോഴും
നീയറിഞ്ഞോ സഖാവേ
തെറ്റുകളാവർത്തിക്കുവാൻ
നീയൂർജ്ജം സ്വരൂപിക്കുന്നു
ഇനിയെങ്കിലും
പിന്തിരിഞ്ഞൊന്നു
നോക്കുക സദയം.
യൗവ്വനങ്ങൾ
കൈയ്യൊഴിഞ്ഞ നീയും
വൃദ്ധനായോ ധരണിയിൽ.
---------ഓ.പി.-----------