വിഷുക്കണി
എത്ര വിഷുക്കണി കണ്ടു
എത്ര കൈ കൂപ്പി ഞാൻ നിന്നു
വൈശാഖപ്പുലരിയിൽ
തിരി നാള പ്രഭയിൽ
ഇന്നും ഞാൻ കണ്ടെന്റെ
കാർവർണ്ണനെ
എത്ര വിഷുക്കണി കണ്ടു
എത്ര കൈ കൂപ്പി ഞാൻ നിന്നു
ചുണ്ടിൽ വിരിഞ്ഞൊരു
തൂമന്ദഹാസം
കണ്ടു ഞാൻ കൂടെ ചിരിച്ചു
എത്ര നാൾ നിന്നെ വിളിച്ചു
അന്നൊക്കെ പുഞ്ചിരിയേകി
എത്ര വിഷുക്കണി കണ്ടു
എത്ര കൈ കൂപ്പി ഞാൻ നിന്നു
വെള്ളോട്ടുരുളിയിൽ
കണിവെള്ളരി
സൗവർണ്ണ ശോഭയാൽ
കണിക്കൊന്നയും
ധനധാന്യ നിറവും
നിലവിളക്കും
എന്നുമെൻ കണിയായി വരണേ
എത്ര വിഷുക്കണി കണ്ടു
എത്ര കൈ കൂപ്പി ഞാൻ നിന്നു
വൈശാഖപ്പുലരിയിൽ
തിരി നാള പ്രഭയിൽ
ഇന്നും ഞാൻ കണ്ടെന്റെ
കാർവർണ്ണനെ
കണി വിഭവങ്ങൾ കണ്ടില്ലയൊന്നും
കണ്‍ നിറക്കണിയായി
നീയുള്ളപ്പോൾ
എത്ര വിഷുക്കണി കണ്ടു
എത്ര കൈ കൂപ്പി ഞാൻ നിന്നു
വൈശാഖപ്പുലരിയിൽ
തിരി നാള പ്രഭയിൽ
ഇന്നും ഞാൻ കണ്ടെന്റെ
കാർവർണ്ണനെ.
എത്ര വിഷുക്കണി കണ്ടു........