OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കാഴ്ച നേട്ടം

ഞാനന്റെ കണ്ണുകളാൽ
കാഴ്ചയിൽപ്പെട്ട 
കണ്ണുകളിലൊളിച്ചിരിക്കും
കദന- കാമ- പ്രണയഭാവം 
തിരിച്ചറിഞ്ഞു.
മനസ്സിലെ തരംഗങ്ങൾ 
കണ്ണിലെ അഗാധതയിൽ  
നീന്തുന്നത് 
കുഞ്ഞു പൈതലിൻ 
നേത്രത്തിൽ 
ദൈവത്തിന്റെ അംശവും 
വേശ്യയുടെ കണ്ണിലെ 
കദനമാം ദീനതയും 
കാമം ഉരുത്തിരിയും
കശ്മല നേത്രവും 
കന്യകാക്കണ്ണിലെ
അറിയാ പ്രണയവും.
ഒന്നറിഞ്ഞു 
കണ്ണുണ്ടായാൽ പോര 
കണ്ടു തന്നെയറിയണം.
വർണ്ണ പ്രഭയേറും
കാഴ്ച്ച നിദാനവും. 

---------ഓ.പി.---------