അജ്ഞതം
മൃത ഹൃദയം പേറിയാണീ യാത്ര
എത്ര ദിനരാത്രങ്ങളിനിയുണ്ട്
സ്വയം തിരുത്തുവാനും മാറുവാനും
ഹൃദയത്തിനു ജീവവായുവില്ലാതെ
പിടഞ്ഞു കൽരൂപം പ്രാപിച്ചത്
ശേഷം വ്യാഖ്യാനം നിരന്നതും
നീയെത്ര നേർച്ചകൾ നിരത്തി
മെഴുകു തിരികൾ മരിച്ചു,നിയ്യോ
മുട്ടിൽ നിന്ന് കരഞ്ഞു വലഞ്ഞു
മൃത ഹൃദയം വഹിച്ചു തന്നെ.
അഷ്ടദിക്ക്പാലകരെ സാക്ഷി
സാഷ്ടാംഗം നമസ്കരിച്ചു
മൃത ഹൃദയം വഹിച്ചു പ്രാര്‍ത്ഥിച്ചു
ധാരാഭിഷേകങ്ങൾ നല്കി
എന്നിട്ടും പരഹൃദയം കാണുവാൻ
ഉൾക്കണ്ണുകൾ പോരാതെയായി.
നോമ്പുകൾ നിരവധി നോറ്റിരുന്നു
സുര്യനും ചന്ദ്രനും മാത്രം തെളിഞ്ഞു
വാഗ്ദാനങ്ങൾ മീസാൻ കല്ലിന്റെ
അടയാളത്തിലമർന്നു പോയി
അസ്തമനത്തിൽ ഇരുട്ടിലായി
മൃത ഹൃദയം വഹിച്ചു കുമ്പിട്ടു
ഓതാൻ മറന്ന മനസ്സുമായി.
താൻ പാതി സർവവും ഒളിപ്പിച്ചു
ദൈവ പാതിക്കു മുറവിളി കൂട്ടുക..!!
----------ഓ.പി.-----------