ചുവന്ന ദിനം
ഇന്നലെ പെയ്തിറങ്ങിയ,
മഴക്കും മഞ്ഞിനും,
മകരച്ചൂടിനും,
ചുവപ്പ് ദീനം ബാധിച്ച,
കണ്ണുകളിൽ,
എല്ലാം ചുവപ്പായിരുന്നു.
ഇറക്കിയ ഉമിനീരിനും,
പാഞ്ഞു പോയ,
ബീജത്തിനും,
രക്തച്ചുവയായിരുന്നു.
ആ ദിനം പോയി,
ഇനി ഒതുക്കിവച്ച,
രക്ത ചൊരിച്ചിൽ,
ചൂടെകട്ടെ മണ്ണിനും.
--------ഓ.പി.-------