ന്യായാസനം
ആരുമറിയില്ലയെന്നെ,
എന്റെയുള്ളിന്റെയുള്ളിൽ,
ജ്വലിക്കുന്നോരഗ്നിയും.
ഏകാന്ത തടവുകൾ,
എന്നിലുയർത്തിയ,
തിക്തമാം ഊർജ്ജവും,
തിരകളിൻ ഭേദ്യവും.
നേർക്കുനേർ വിഘടിക്കും,
ആദ്യാണുപ്രഹരങ്ങൾ,
രൗദ്രമാം സ്ഫോടനം,
തന്മാത്ര ഭാവത്തിൽ,
ഒന്നിച്ചു ഉൾകൊണ്ടു,
വിരൽ തുമ്പിൽ വച്ചു ഞാൻ.
---------ഓ.പി.--------