മങ്ങിയ നിഴൽ
കത്തിച്ചു ,കറതീർത്ത,
ഭസ്മ കുറികളിൽ,
കോറി കുടുങ്ങുവാൻ,
അസ്ഥികൾ ഇഴകളും.
എവിടെയുദിച്ചാലും,
ചെന്നിറപ്പാടുകൾ,
പാറിപ്പറക്കുന്നു,
അന്ത്യമായി ജിഹ്വയും.
നാരായമെല്ലാം ഉരുക്കി,
ഞാനവസാനം,
സ്വയരക്ഷക്കായൊരു,
പരിച തീർത്തു.
അക്ഷര ജ്ഞാനവും,
അറിവിൻ തലങ്ങളും,
അടിയറ വെക്കുന്നു,
ആർത്തിയോടീകൂട്ടർ.
കൊല്ലാതെ പശുവിനെ,
പരിപാലിച്ചു കൊള്ളുവിൻ.
കൂട്ടത്തിൽ നരമാംസം,
വിലയിട്ടു നിരത്തല്ലേ..!
---------ഓ.പി.--------