സദാചാരം
മന്ദബുദ്ധികൾ ഒഴിവാക്കും,
തല നരച്ച,
കഷണ്ടിയായ,
അറിവിന്റെ അടുക്കുകൾ,
ഓരോന്നായി,
നിറം മങ്ങിയ,
കിഴവന്മാരെ.
തെറ്റു കുറ്റങ്ങൾ,
പറയുമല്ലോ?
യുവ നിരകൾക്കു,
ഇതാണ്,
വൈമനസ്യം.
സ്വവർഗ്ഗാനുരാഗികൾ,
ഒഴിവാക്കില്ല,
പല്ല് പൊഴിഞ്ഞവരെയും.
ഇവിടെ പീഡനം,
പെണ്ണിന് മാത്രം,
എന്നു കാണുന്ന,
ചിലക്കുന്ന,
സദാചാര പൊലിമ.
നിങ്ങൾ അറിയുന്നോ!!!?
നരച്ച കൌപീനങ്ങളുടെ,
വൃഥാ വിറക്കുന്ന,
ഞരങ്ങലുകൾ.
പ്രതിദ്ധ്വനിച്ച,
പരിസരവും.
ചുവന്ന രക്താണുക്കൾ,
കൈയ്യടക്കിയോ.?
തൊട്ടാലുണരുന്ന,
മാംസ പീരങ്കികൾ,
ഹൃദയതാളം മാറ്റുമോ.?
വിറ കൊള്ളും,
ശുഷ്ക്കിച്ച വിരലിലും.
-------ഓ.പി.--------