തകര ശാസ്ത്രം
വേരുചീഞ്ഞു ഇലയ്ക്ക് വാട്ടം,
ഭവിച്ചൊരു,
വടവൃക്ഷതണലിലെ,
കമ്മ്യുണിസ്റ്റു പച്ച.
നിരന്തരം അരികുപറ്റിയ,
കൃമി കീടങ്ങളെ,
ഉത്തേജിപ്പിച്ചു.
വടവൃക്ഷ നാരുവേരിനെ,
ഉന്മൂലനം ചെയ്യാൻ.
അസൂയയാൽ,
കുറെ പുതു തകരകളും.
തണൽ പരത്തും,
വടവൃക്ഷത്തെ മറിച്ചിടാൻ,
കീടങ്ങൾക്ക് മദമേകി.
പുതു കൊമ്പുകൾ നൽകി,
വേരുകളറുക്കുവാൻ.
അപ്പോഴും വടവൃക്ഷ വീട്ടിൽ,
കോടാനുകോടി ജീവജാലം,
മനമുരുകി പ്രാര്‍ത്ഥിച്ചു.
ഇനിയും വടവൃക്ഷത്തെ,
മലപോലെ വളർത്തുവാൻ.
----------ഓ.പി.-----------