പുതുമഴ ----- നാടന്‍ പാട്ട്
തെയ്യക്കം തെയ്യക്കം തെയ്യരോ തക,
തെയ്യക്കം തെയ്യക്കം തെയ്യരോ......
പുതു മഴ പെയ്യാണ് തോട് നിറയാണ്,
ചേര് കലങ്ങണ് കുഞ്ഞി പെണ്ണേ.
ഒറ്റലെടുക്കടി കൂടയെടുക്കടി ,
ഓരുവെള്ളം വന്നെ കുഞ്ഞി പെണ്ണേ.
തെക്കേ പറമ്പിലെ കാച്ചില് മാന്തെടി
വെട്ടി പുഴുങ്ങേടി കുഞ്ഞി പെണ്ണേ.....
തെയ്യക്കം തെയ്യക്കം തെയ്യരോ തക
തെയ്യക്കം തെയ്യക്കം തെയ്യരോ.
ചേട്ട ഭഗവതി തുള്ളി വരുഭോഴ്
രണ്ടു തൊടം കള്ളു വേറെ വേണം
രണ്ടു തൊടം കള്ളു മോന്തീട്ട് വന്നാല്
ഒറ്റലെടുത്തോന്നു കുത്തിനോക്കം
വെറ്റില കാട്ടെടി ചുന്നാമ്പ് തേക്കെടി
കൂട്ടി മുറുക്കെടി കുഞ്ഞി പെണ്ണേ
തെയ്യക്കം തെയ്യക്കം തെയ്യരോ തക,
തെയ്യക്കം തെയ്യക്കം തെയ്യരോ.......
കൂരി, പരല് ,കരിഞാത്തി,പൂളാനും,
ഒറ്റാലില്‍ കേറി പിടക്കുന്നെടി,
കൂട ചെരിക്കെടി കൂട്ടി പിടിക്കെടി,
ഓരു ചതിക്കില്ല കുഞ്ഞി പെണ്ണേ.
ചേറു തൊളച്ചു പതിഞ്ഞു കെടക്കണ ,
കണ്ണ് കാണാകല്ലന്‍ ചാടുന്നെടി.
തെയ്യക്കം തെയ്യക്കം തെയ്യരോ തക,
തെയ്യക്കം തെയ്യക്കം തെയ്യരോ.........
ചുര്യ മോളകൊന്നു തേച്ചു പിടിപ്പിച്ചു,
തീയില്‍ കാണിച്ചൊന്നു ചുട്ടു താടി.......
തൊണ്ട നനക്കാനായി കാലൊന്നൊറക്കനായ്,
ഇച്ചിരി കള്ളു നീ വേറെ തായോ......!
തെയ്യക്കം തെയ്യക്കം തെയ്യരോ തക,
തെയ്യക്കം തെയ്യക്കം തെയ്യരോ........
കോമരം തുള്ളി ഒറഞ്ഞു പോകുന്നെടി,
റാന്തലെടുത്തോന്നു ഓടി വാടി........
തപ്പും തുടികളും കൊട്ടി തുടങ്ങേടി,
ആടിക്കളിക്ക നീ ചേല ചുറ്റു.
തെയ്യക്കം തെയ്യക്കം തെയ്യരോ തക,
തെയ്യക്കം തെയ്യക്കം തെയ്യരോ........
ചിങ്ങാരി മേളങ്ങള്‍ ആടി കളിക്കുന്നെ,
ചേട്ട ഭഗവതി കാവിലായ്.
കൂടെ കളിക്യനായ് കൂടെടി പെണ്ണേ നീ...
ചേട്ട ഭഗവതി കൂടെയാടും........
തെയ്യക്കം തെയ്യക്കം തെയ്യരോ തക,
തെയ്യക്കം തെയ്യക്കം തെയ്യരോ..