നിശബ്ദ വേദന
വിശപ്പു പരിധി വിട്ടു
വിവശനയാൽ
വിപ്ലവധ്വനി
തരം നോക്കി
തലയിലേറും
രക്തത്തിലലിയുന്ന
വിപ്ലവത്തെ
പൊലിപ്പിക്കാൻ
രക്തസാക്ഷി വേണം
കാല കാല വിക്ഷണം
കതിരായി വിളയുന്നു
ഇതല്ലേയിവിടെ
പ്രതിലോമ ബുദ്ധി
ശക്തിയാകുന്നതും
വിപ്ലവം
ലഹരിയിൽ
ഒതുക്കുന്നതും
വിശപ്പിവിടെ
വിഹായസ്സിൽ
അടങ്ങുന്നതും.
-----ഓ .പി.---------