പ്രണയ സായൂജ്യം
കനകരത്നങ്ങൾ കൊണ്ടാണോ നിയെന്റെ,
പ്രണയം അളക്കുന്നത്..?
ചെംമ്പനീർ പൂവുകൾ കണ്ടാണോ നിയെന്റെ,
സ്നേഹം അറിയുന്നത്..?
ഒരു മന്ദഹാസം വിരിയുമ്പോൾ നീയതു,
കാണാതിരുന്നത് വെറുതെയാണോ..?
ഇത്രയുമരികിലിരുന്നാലെങ്ങിനെ,
അത്രയും കാണാതിരിക്കാൻ.
എപ്പോഴും എന്തിനും പരിഭവം കാണിച്ചാൽ,
പ്രണയ വർണ്ണങ്ങൾക്കു പ്രഭയേകുമോ..?
ഞാനെന്നും നിന്റെയരികിലില്ലേ,
കല്പാന്ത കാലമറിഞ്ഞതല്ലേയെന്റെ,
കരളിൽ വിരിഞ്ഞൊരു പ്രണയ ഭാവം...!!
--------------------ഓ.പി -------------------------