OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഇഷ്ടമാണോ ?

ഇത്രമേലെന്നെ ഇഷ്ടമാണോ? 
ഇത്രയും നാളിലെ പ്രണയത്തിലും.
അത്രയും ഞാനെന്റെ മോഹങ്ങളിൽ,
എത്രയാണെത്രയാണാശിച്ചത്. 

എത്രയോ കാലമാണാത്തമസ്സിൽ,
അനന്ത നിഹാരപ്പുതപ്പിനുള്ളിൽ. 
അശരീരി എത്രയോ തൊട്ടുണർത്തി,
പാൽക്കടൽ നീന്തിയകത്ത് ചെല്ലാൻ.

അന്നുതൊട്ടിന്നോളം ഈ പ്രണയം, 
രാഗാതി ലയവർണ്ണം ചേർത്തു നിർത്തി.
തൊട്ടുഴിയുന്നൊരു കണ്‍വെളിച്ചം, 
ഹൃദയത്തിനാഴത്തിലെത്തി നോക്കി. 

തൊട്ടു തൊടാതെ ലാസ്യങ്ങളറിയാതെ,
എന്നോളം പ്രണയത്തിൻ മുകുളമായി.
നിൻ നെടുവീർപ്പുകൾ അലിയിച്ചു ഞാനൊരു, 
പ്രേമ ജതിസ്വരം തീർത്തിരുന്നു.

--------------ഓ.പി------------