OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

സന്ധ്യക്ക് വേണ്ടി

നീലോല്പലം നീർ മിഴികളിലാടും, 
നിത്യവസന്ത ലാവണ്യമേ.
ഒഷ്ടാധരങ്ങളിൽ, 
അണിയാനിത്തിരി,
ഓർമ്മതൻ കുംകുമം നൽകീടട്ടെ.
ഓർക്കുമ്പോളന്നേരം,
നാണത്താൽ നിറയുന്ന,
കവിളിലെ ശോണിമയിൽ. 
അരപ്പണ തൂക്കം,
നിറകൂട്ട്‌ നീയൊന്നു,   
സന്ധ്യാബരത്തിനു,
കടം നൽകുമോ?

---------ഓ.പി--------