OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പൊയ്മുഖം

എന്റെ ശിരോരേഖകൾ,
മാറ്റി മറക്കാനോ? 
എന്റെ കറുപ്പിൽ, 
ഒളിച്ചു കഴിയാനോ?
നിന്റെയീ വ്യാളീമുഖം,
ധൂമ പാളികളിൽ, 
മറച്ചു കൊണ്ട്, 
കോമ്പല്ല് ഒതുക്കി, 
ചിരിച്ചാൽ, 
അറിയില്ലെന്ന്, 
നടിക്കുന്ന നിയല്ലേ, 
പമ്പര വിഡ്ഢി...!!
ഒരു തുടം നറുനെയ്യ്,
തേടുന്നു ഇപ്പോഴും, 
മല പോലെ വെണ്ണ, 
തലയിലേറ്റി. 

------ഓ.പി.------