സ്പന്ദനം
ഒരു ചെറു കണമായി,
ഒഴുകിയലിഞ്ഞൊരു,
ലഹരി ചൊരിയുന്ന,
മൃദുവാം, ദ്രുതചലനം.
ദള മർമ്മരങ്ങളിൽ,
ഒളിയയായിരിക്കുന്നു,
ഓർമ്മതൻ ചിമിഴിലെ,
അണി മുത്തുകൾ.
ഒന്നെടുത്തലും പിന്നെയും,
നിറയുന്ന,
കണ് കോണിൽ നിറയുന്നു,
ബാഷ്പ കണം.
മകരകുളിരിന്റെ,
വിശറിയാൽ ഇന്നൊരു,
പൂമ്പൊടി ലേപനം,
പൂശിടട്ടെ.
--------ഓ.പി ----