പത്മശ്രീ
പത്മ പുരസ്കാരം യോഗ്യത,
പട്ടികയിൽ പത്തിൽ ഒന്നായി,
നാമനിർദ്ദേശം വരുത്തി.
പത്തു പുത്തൻ ചിലവാക്കി.
കുറെ കുപ്പികൾ പൊട്ടി.
തൊട്ടു നക്കൽ തുടർന്നു,
തുണി ചുറ്റിയ വൈദ്യുതിക്കാലുകൾ,
വരെ, സംശയ നിഴലിൽ നിന്നു.
ആഘോഷത്തിൽ ഉറഞ്ഞാടി.
മാദ്ധ്യമ ഭീമന്മാർ അപദാനങ്ങൾ,
പാടി പുകഴ്ത്തി.
രാവുകൾ സ്വപ്ന വിളക്കേന്തി,
വരാനിരിക്കുന്ന പേരു മാറ്റം,
പത്മശ്രീ ..... കൂട്ടി എഴുതി വച്ചു .
അവസാനം രണ്ടേ രണ്ടു വരി,
കത്ത് കിട്ടി.
അമ്മക്ക് കഞ്ഞി,
കൊടുക്കാത്തതിനാൽ,
പുരസ്കാര സ്ഥാനം നഷ്ടം.
അറിവുള്ള ഒരാൾ പാര പണിതു.
----------ഓ.പി.----------