മനസമ്മതം ----- നാടൻ പാട്ട്
ധിം ദീം മീ താര, തക ,തിമി താര, ധിം താര,
തക തെയ്യാര ,ധിം തരോ തക ,തെയ്യരോ.
തേവന്റെ കാവിലെ പൂരോല്ലെ,
കാതി ലോലാക്കെന്താ മാറാത്തെ.
നാട്ടു കൂട്ടത്തിന്റെ നാദസ്വരം വേണോ?
നീ, പിന്നെന്താ പെണ്ണേ ഒരുങ്ങാത്തെ?
ധിം ദീം മീ താര, തക തിമി താര, ധിം താര,
തക തെയ്യര,ധിം തരോ തക തെയ്യരോ.
കല്ലുമണി മാല , കുപ്പിവള, ഏറെ നെറം ഒള്ള,
ചുറ്റു ചേല,.കല്ലോള്ള മൂക്കുത്തി തന്നതല്ലേ,
നീ ,പിന്നെന്താ പെണ്ണേ ഒരുങ്ങാത്തെ.
ധിം ദീം മീ താര, തക തിമി താര, ധിം താര,
തക തെയ്യര,ധിം തരോ തക തെയ്യരോ.
മഞ്ഞ ചരടിലെ എലസ്സില്ലേ?
കണ്ണ് ദോഷം ഊതി കളഞ്ഞതല്ലേ?
നീ, പിന്നെന്താ പെണ്ണേ ഒരുങ്ങാത്തെ,
ധിം ദീം മീ താര, തക ,തിമി താര ധിം താര,
തക തെയ്യര,ധിം തരോ തക തെയ്യരോ.
ചക്കരയിട്ടൊരു കാപ്പീം കുടിച്ചു ,
തേക്കിലേല്‍ നല്ലൊരു കപ്പേം കഴിച്ചു.
നീ ,പിന്നെന്താ പെണ്ണേ ഒരുങ്ങാത്തെ?
ധിം ദീം മീ താര, തക, തിമി താര ധിം താര,
തക തെയ്യര,ധിം തരോ തക തെയ്യരോ.
താവഴി കൂട്ടങ്ങള്‍ ,ഒക്കെ നിരന്നു,
തപ്പും തുടികളും, കൊട്ടി തുടങ്ങി.
നീ ,പിന്നെന്താ പെണ്ണേ ഒരുങ്ങാത്തെ?
ധിം ദീം മീ താര,തക ,തിമി താര ധിം താര,
തക തെയ്യര,ധിം തരോ തക തെയ്യരോ.
തീപന്തോം, തെള്ളീം, കോലരക്കും,
നന്തുണി കൊട്ടാന്‍ ആളുമായി.
നീ, പിന്നെന്താ പെണ്ണേ ഒരുങ്ങാത്തെ?
ധിം ദീം മീ താര, തക ,തിമി താര ധിം താര,
തക തെയ്യര,ധിം തരോ തക തെയ്യരോ.
പൊക്കാളി അരി കൊണ്ട് കഞ്ഞി വച്ച്,
നീയെന്താ കഞ്ഞി , കുടിക്ക്യാത്തെ.
നീ ,പിന്നെന്താ പെണ്ണേ ഒരുങ്ങാത്തെ?
ധിം ദീം മീ താര ,തക ,തിമി താര ധിം താര,
തക തെയ്യര,ധിം തരോ തക തെയ്യരോ.
പെണ്ണ്:- ആങ്ങളീം അപ്പനും കാണിചോനെ
കേട്ടികൊളാന്‍ ഏന് സമ്മതമാ.!!!!!.
ധിം ദീം മീ താര, തക ,തിമി താര ധിം താര,
തക തെയ്യര,ധിം തരോ തക തെയ്യരോ.
----------------------------------------