അളവു കോൽ
എന്റെ കൂടുകാര മജീദെ,
ഞാനറിഞ്ഞില്ലെട,
നീയൊരു മുസൽമാനാണെന്ന്.
നീയും ഒരിക്കലും പറഞ്ഞില്ല.
ഫ്രാൻസിസ്സും ,കൃസ്താനിയാണെന്ന,
വിവരം അറിഞ്ഞത്,
നമ്മുടെ ശശിയുടെ അച്ഛന്റെ,
ശാകാരത്തിലൂടെയല്ലേ.
ശശി അന്നേ പറഞ്ഞിരുന്നു,
ഒരു ചാൻ വയറിനു വേണ്ടിയാണത്രേ,
സ്കൂളിൽ വരുന്നതും,
അവൻ ഈ ഗുണന പട്ടികപോലും,
ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ,
ഉരുവിടുന്നതും.
ഇന്നിപ്പോൾ, നിങ്ങളുടെ മക്കളും,
കുഞ്ഞുമക്കളും പറഞ്ഞു തരുന്നു,
നിയേതു അവനെത് എന്നുള്ള,
നിറമാർന്ന അറിവുകൾ,
അപ്പോൾ നിങ്ങളും ഞങ്ങളും,
തല്ലുകൂടിയതും.
ഒരു വറുത്ത ഉണക്കമീൻ,
നോക്കിയിരുന്നു,
ഒന്നിച്ചു ചോറ് വാരി തിന്നതും,
എല്ലാം സ്വാദേറിയ ഓർമ്മയല്ലേ!!
നമ്മുടെ കുഞ്ഞുമക്കൾക്ക്,
കിട്ടാതെ പോകുന്നതും,
ഇതു തന്നെയല്ലേ.
-----------ഓ.പി. ----------------