ക്ഷണം
നിഴലുകൾക്കുള്ളിൽ,
ഒളിക്കുന്നുവോ.
വർണ്ണ നീരാളം പുതക്കുന്നുവോ?
പൊള്ളുന്ന മനസ്സിൽ,
കുളിരോന്നു വിതറുവാൻ,
ശില്പങ്ങളുണ്ടെന്റെ മനസ്സിൽ.
അതിലൊരു ശില്പ്പമായി,
മൌനത്തിൻ താലമായി,
ഒന്നായി ലയിക്കുവാൻ വരുമോ?
ഒരു മകര കുളിരിന്റെ,
സാരള്യം നൽകിടാം,
പഞ്ചാമൃതത്തിൻ,
മധു ചഷകങ്ങളും.
----------ഓ.പി -----------