നിറകുടം
ആയിരപ്പറ നെല്ല് കൊയ്തു കേറും,
ഓരോ പൂവിലും ഇതു തന്നെ.
എന്ത് വിശേഷം,
പുന്നെല്ലിൻ പത്തു മണി,
ചോറുണ്ട കാലം മറന്നു.
രണ്ടുണക്ക റൊട്ടിയോ,
ഗോതമ്പ് കഞ്ഞിയോ തീറ്റക്ക്.
പ്രമേഹമായാൽ,
എന്ത് ചെയ്യാൻ.
നാക്കിനു രുചിയേകാൻ,
പാവക്ക്യ നീരും.!
തിന്ന ചോറു എല്ലിന്റെയുള്ളിൽ,
കുത്തിയ പൊന്നു മക്കൾ,
ഒന്നുമില്ലാതെ,
ഓരോ കളികൾ മാറ്റി മാറ്റി,
ചുംബനം കഴിഞ്ഞു,
മത മാറ്റം കളിക്കുന്നു.
വിവരമില്ലാത്ത അച്ഛനും അമ്മയും,
കാളകളെപ്പോൽ,
അപ്പോഴും വയലിൽ തന്നെ.
------------ഓ.പി -----------------