രാശി മാറ്റം
ക്ലാവ് പിടിച്ച മുഖവുമായിരിക്കുന്നു,
പഴകിയ ഓട്ടുപാത്ര കൂട്ടങ്ങളിൽ,
ഏവരും തഴഞ്ഞ പേരു കെട്ട,
അംഗഭംഗം വന്നൊരു ദൈവം.
ആയ കാലത്ത് സമൃദ്ധിയിൽ,
മതിമറന്നു ക്രിഡകളാടിയ,
മരണം മറന്നുപോയ,
അമൃത കുംഭങ്ങളെ വാഴ്ത്തിയവൻ.
കഥയറിയാതെ ഭാരിച്ച നുകങ്ങൾ,
ചുമലിലേറ്റിയ പാവം ഋഷഭങ്ങൾ,
കാലൊടിഞ്ഞു തളർന്നു വീണതും,
കണ്ടില്ലെന്നു നടിച്ചതോ നിന്റെ പാപം.
പണ്ടൊക്കെ നീയവിൽപ്പൊതിയിൽ,
തൃപ്തനായി പകരം ധനധാന്യ കൂമ്പാരം,
മിത്രത്തിനു ,നല്കിയവൻ മഹാനുഭാവൻ,
പിന്നെയിപ്പോൾ ,ആർക്കാണ് തെറ്റിയത്,
പകരമായി വർണ്ണങ്ങൾ വെട്ടിതിളങ്ങും,
നിന്റെ പ്രതിരൂപങ്ങൾ വച്ചാഘോഷിപ്പു,
ജര ബാധിച്ച കിങ്കര സ്വരൂപങ്ങൾ,
തമ്മിലടിച്ചു, ആറടി മണ്ണ് നേടുന്നു.
കണ്ണ് തുറക്കാതെയിരിക്കും,
കരിങ്കല്ല് രൂപങ്ങൾക്കു മുന്നിലെ,
കാണിക്കയിൽ മിഴിനട്ടു ,മനപ്പായസ്സമുണ്ട്,
ദൈവത്തിൻ നിഴൽ ഗ്രസിക്കുന്നവർ.
---------ഓ.പി.--------------