OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പടികൾ താഴോട്ട്-

വെറും നാലാം ക്ലാസ്സ് പഠിച്ച, 
എന്റെ കുഞ്ഞിന്റെ മുത്തച്ഛൻ,
കണക്കു മനസ്സിൽ കൂട്ടി, 
പട പാടാ ഉത്തരം നൽകുന്നു.
പേരിനു പുറകിൽ വാലായി, 
അക്ഷരമാലകൾ ചാർത്തിയ,
ഞാനോ വിറങ്ങലിച്ചു, 
ഉത്തരം കിട്ടാതെ വിയർക്കുന്നു.
പത്തിൽ നക്ഷത്ര ചിന്നത്താൽ, 
ജയിച്ചു വന്ന ഞാനും. 
നാലു മാർക്ക്‌ കണക്കിന് വാങ്ങി, 
പത്താം തരം ജയിച്ച നീയും. 
പിന്നെയാണോ നിയെന്റെ മോനെ,
ആലക്കരികിലെ മുയലിനെ, 
ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നത്.

------------ഓ.പി.---------------