വിധി
ഒരേ തരുവിലെ,
ഒരേ സ്വാദുള്ള,
ശിഖരങ്ങൾ.
ഒരേ രസമൊഴുകും,
പത്രങ്ങളും.
പുഷ്പ്പ ഫലങ്ങളും,
നല്ല വേരുകളും
എല്ലാം ഒന്നു തന്നെ.
ഇതിൽ നിന്നുതന്നെ,
ലോകം നയിക്കും,
കറൻസ്സിയും,
ലോപം ക്ഷയിക്കും,
ശൗചാലയക്കടലാസ്സും,
ജനിക്കുന്നത്.
ഇതിലെന്താണ്,
നാം അറിയുന്നത്.
വിധിയോ ജനനം?
-------ഓ.പി.---------