നിശബ്ദമായി
ഇത്തി(ൾ)ക്കണ്ണികൾ,
സ്വയം അദ്ധ്വാനിക്കാറില്ല.
ഇതു മൃഗങ്ങളിലും,
കാനനക്കൊഴുപ്പിലും,
വിഹരിക്കുന്നു.
ഇരുക്കാലികളായ,
മനുഷ്യ കോമരങ്ങൾ,
ചിരിച്ചു കഴുത്തറക്കുന്ന,
വിഷപഞ്ചകം നിറച്ച,
മനസ്സുള്ളവർ.
ഇത്തി(ൾ)ക്കണ്ണികൾ.!
അത്യന്താധുനീക ചമയം,
അണിഞ്ഞൊരു,
നിറവിലാണിരിക്കിലും,
കൊന്നൊടുക്കും,
കൂടെ നിൽക്കും,
സതീര്‍ത്ഥ്യനെ.
എല്ലാം ഞാനും, എനിക്കും.
വിയർപ്പു പൊടിയാതെ,
പട്ടും വളയും സ്വീകരിക്കുന്നവൻ.
------------ഓ.പി.-------------