സ്വാഗതമോടെ
പച്ച മുളംങ്കാട് മൂളിനിൽക്കും.
പച്ച പനംതത്ത പാട്ടുപാടും,
കൂടു നെയ്യുന്നൊരു,
കുഞ്ഞാറ്റക്കുരുവികൾ,
താളത്തിലാടുന്നു ഓല ഞാലി.
അത് നിന്റെ മലയാളം.....
അത് എന്റെ മലയാളം.....
കുന്നിമണികളും കണ്ണിറുക്കും,
ചെഞ്ജീരപ്പൂക്കളും പൂത്തുനിൽക്കും,
നന്മ തൻ കാലടി പതിഞ്ഞ തീരം.
അത് നിന്റെ മലയാളം,......
അത് എന്റെ മലയാളം.......
ചിങ്ങ പുലരിയിൽ പൂത്തുലയും,
പാടവരമ്പിലും തൊടികളിലും,
തുംബവിരിയുന്ന നാടാണിത്.
അത് നിന്റെ മലയാളം,
അത് എന്റെ മലയാളം,
അത് എന്റെ കേരളം,
അത് നമ്മുടെ മലയാളം....
അത് നമ്മുടെ കേരളം......
--------ഓ.പി.----------