മറഞ്ഞു പോയ ടാർസൻ
മകരമാസത്തിലെ മഞ്ഞുള്ള പ്രഭാതം റോഡരികിലെ പൊട്ടകിണർ പുറമ്പോക്കിൽ ഒരു ഇടിഞ്ഞു വീഴാറായ മോട്ടോർ പുര ഇതിലാണ് പുകച്ചുരുൾ ഉയരുന്നത്,ഒരാളും അവിടേക്ക് എത്തി നോക്കാറില്ല പേടികൊണ്ടാണ് എന്നത് തന്നെ കാര്യം. ഈ പുക ഉയരുന്നത് ഒരാൾ തീ കായുന്ന കൊണ്ടാണ്, രാവിലെയുള്ള തണുപ്പകറ്റാൻ ടാർസൻ തന്റെ ആടയാഭരണങ്ങൾഅഴിച്ചു വച്ചു ചൂടേറ്റു ഇരിക്കുന്നു. ഈ സമയത്താണ് ടാർസനെ അർദ്ധ നഗ്നനായി കാണുന്നത് ,രാവിലെ തലയും താടിയും വടിക്കും. ഇതിനായി ഒരു കത്തിയും പിന്നെ ഗ്ലാസ് ചീളുകളും ഉപയോഗിക്കുന്നത് കാണാം.
നല്ല ഉരുണ്ട വലിയ തലയും തുടുത്ത മുഖവും വലിയ ചെവിയും ചുവന്ന കണ്ണുകളും
ആറടിയിൽ കൂടുതൽ പൊക്കം. നല്ല നിരയൊത്ത പല്ലുകൾ കറുത്തതാനെന്ന് മാത്രം.
പൊട്ട കിണറിൽ നിന്ന് മുളച്ചു പൊന്തി വന്ന ഒരു പേരാലിൽ ശിഖരങ്ങളിൽ അയാളുടെ
ആടകൾ തൂങ്ങി കിടക്കുന്നു അവ കൂറെ ചെറിയ കയര് കൊണ്ട് പല സ്ഥലത്തും കെട്ടി വച്ചിട്ടുമുണ്ട്. ഒരു പച്ച കളർ സൈന്നീകർ ധരിക്കുന്ന ട്രാവുസ്സര് അതിനു യോജിച്ച ഒരു
ഷർട്ടും ഇതെല്ലാം ഇട്ടു അരയിൽ അരമുടി റാട്ട് കയർ ചുറ്റി അതിനു മുകളിലായി പ്ലാസ്റ്റിക്
ഷീറ്റുകൾ കാലിന്റെ കണ്ണ മുതൽ കഴുത്തറ്റം വരെ ചുറ്റി വരിഞ്ഞു കെട്ടിയാൽ പിന്നെ
നാലടിയോളം നീളമുള്ളതും മൂനിഞ്ചു കനവും വീതിയും ഉള്ള ഒരു മരപ്പട്ടിക എടുത്തു തോളത്തു വച്ചു ഹിന്ദിയിൽ എന്തോ ഉറക്കെ വിളിക്കുന്നു പിന്നെ അച്ഛടക്കാത്തോടെയുള്ള
മർച്ചിങ്ങാണ് ഈ സമയത്താണ് ഞങ്ങളുടെ സ്കൂൾ യാത്രയും.
ഇതു എല്ലാ ദിവസ്സ്ങ്ങളും തുടരുന്നതിനാൽ ഒരു പ്രത്യേകത ഒന്നും തോന്നിയിട്ടില്ല. കുട്ടികൾ ഭയത്തോടെ ഈ രൂപത്തെ കാണുമെങ്കിലും ഒരു കുഞ്ഞിനെ പോലും ഉപദ്രവിച്ചതോ പേടിപ്പിച്ചതോ ആയ ചരിത്രമില്ല. മഴയായാലും വെയിലായാലും ഇതു
തുടരുന്നു. ഞാൻ പ്രൈമറി വിട്ടു ഹൈസ്കൂൾ പഠനം തുടരുമ്പോഴും ടാർസൻ അവിടെത്തന്നെ ഉണ്ടായിരുന്നു ഈ സമയത്ത് ഇദ്ധേഹത്തിന്റെ അടുത്തു വരെ പോകുമായിരുന്നു.അന്നാണ് ഭക്ഷണ കാര്യം ശ്രദ്ധിച്ചത്. ചാള തീ കൂട്ടി ചുട്ടെടുത്തു കൂറെ
തക്കാളിയും പച്ച മുളകും ഉള്ളിയും കുറച്ചു അരി വറുത്തതും, ഇതായിരുന്നു തിന്നിരുന്നത്.
അന്ന് എല്ലാവരും ഇയാളെ കളിയാക്കുമായിരുന്നു ചാള ചുട്ടു തിന്നുന്നു എന്നൊക്കെ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്.പിന്നീടുള്ള കാലങ്ങളിൽ കണ്ടാൽ കറുത്ത പല്ല് കാണിച്ചു
ചിരിക്കും ചോദിച്ചീട്ട് വരെ ഒരക്ഷരം എത്രയും കൊല്ലക്കാലം,ഒരിക്കൽ പോലും മിണ്ടിയീട്ടില്ല. പ്രീ- ഡിഗ്രി പരീക്ഷകൾ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് എന്റെ ഒരു
കൂട്ടുകാരൻ പറഞ്ഞാണ് അറിഞ്ഞത് ടാർസൻ മരിച്ചു കിടന്നീട്ടു പോലീസ്സ് വന്നു ശരീരം കൊണ്ടുപോയ കാര്യം.ഞങ്ങൾ അവിടെ ചെന്നപ്പോഴേക്കും മൃതശരീരം അവിടെ നിന്നും
നീക്കിയിരുന്നു. ആ ഇടിഞ്ഞു പൊളിഞ്ഞ പുറമ്പോക്കിലെ ചോർന്നോലിക്കുന്ന മോട്ടോർ
പുരയിൽ കിടന്നു മരിച്ച പ്രിയപ്പെട്ട ഞങ്ങളുടെ ടാർസൻ നിങ്ങളെ ഓർക്കാൻ ഇന്നു അവിടെ താങ്കൾ ഉപേക്ഷിച്ചു പോയ ഒന്നും ബാക്കിയില്ല. പഴയ പൊട്ട കിണറിന്റെ അടിയിൽ നിന്നും മുളച്ചു ശിഖരങ്ങളായി നിന്ന ആലും, പൊളിഞ്ഞു തുടങ്ങിയ കുഞ്ഞി മുറിയും ഒന്നും ഇല്ല,ഇന്നവിടെ സർക്കാർ ഹോമിയോ ഡിസ്പെന്സറി പണിതു പ്രവർത്തനം തുടങ്ങിയിരിക്കുന്നു. ആ കാറ്റിൽ ടാര്സ്സന്റെ ഹിന്ദിയിലെ വിളികൾ കേട്ടോ
എന്നൊരു സംശയം. ഏതോ നാട്ടിൽ നിന്നും വന്നു പ്രവാസിയായി ജീവിച്ച താങ്കളുടെ
ഓർമ്മക്കായി മാത്രം. ആ നാട്ടുകാരന്റെ പ്രണാമം.
---------------ഓ.പി----------