നഷ്ട സ്വപ്നം
ചിന്നിച്ചിതറിയടർന്നു പോയ,
കഴിവുകളോരോന്നും ചേർത്ത് വച്ചാൽ,
കറ തീർന്ന വൈഭവം കാണാം നിന്നിൽ,
കാന്തി പരത്തുന്ന പുഞ്ചിരിയും.
മുൻ ജന്മ പാപത്തിൻ ശാപങ്ങളോ?
അണി തെറ്റി മാറ്റിയ മാർഗ്ഗങ്ങളോ?
എകോപനത്തിന്റെ പിഴവുകളോ?
ശിഥിലമായി തീർന്നു നിൻ കഴിവുകളും.
കാണുന്നതൊക്കെയും കൈയിൽ വന്നാൽ,
ഒന്നിനും ചാരുത തോന്നുകില്ല.
കിട്ടാത്ത ഒന്നിനായി വീണ്ടുമപ്പോൾ,
അകോതിരം അടവ് പയറ്റിയേക്കും.
---------------ഓ.പി.---------------