ബൂര്ഷ്വാ
നാണവും നാട്യവും അടിയറ വച്ചു,
നാൾക്കുനാൾ കട്ടു ഭുജിക്കാം.
കണ്ണുകൾ കാണാതെ,
കർണ്ണത്തിലെത്താതെ,
എത്രനാൾ നിയെന്നോളിക്കും.
നാളുകളകലുമ്പോൾ,
നാട്യം പിഴക്കുമ്പോൾ,
നീയും കിടക്കുമീ നാക്കിലയിൽ.
വറ്റി വരണ്ടു ചുക്കി ചുളിഞ്ഞൊരു,
ലോകം ത്രസിപ്പിച്ച മാറിടങ്ങൾ.
കുഞ്ഞിന്റെ അധരത്തിൽ,
പാൽ നുര പതച്ചാലെ,
മാറിടത്തിൻ ദൗത്യമാകു.
ഞാനിന്നടങ്ങുന്നു,
രോഷമകറ്റുന്നു,
നിന്നിലെ എള്ളോളം,
സ്നേഹവായ്പിൽ.
നന്നെന്നു പറയിപ്പാൻ,
ഓണങ്ങൾ ഉണ്ണണം.
നാറ്റിയകത്തുവാൻ,
വിരലെണ്ണവും.
-----------ഓ.പീ----------