OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

വൈകിയ യാത്ര

ചുട്ടു പൊള്ളൂന്നൊരു, 
മരുഭൂവിൽ നിന്നും, 
മടങ്ങി വരുന്നൊരു യാത്ര. 
കണ്ണീരിൻ നനവുകൾ, 
മരവിച്ച മനസ്സുകൾ, 
തേങ്ങുന്ന രാത്രികൾ,
വിറയാർന്ന ഗദ്ഗദം,
പുകയുന്ന നെഞ്ചകം, 
പാടെയൊളിപ്പിച്ചു, 
വേരുകൾ തേടുന്ന യാത്ര.
നിത്യ നിസ്സീമ ഭയവുമകത്തി, 
ആത്മ സായൂജ്യമായി, 
അഭിമാന പുരസ്സരം, 
അണിഞ്ഞൊരുങ്ങിയൊരു, 
പട്ടു പുതച്ചൊരു യാത്ര. 

--------ഓ.പീ.----------