കഴിഞ്ഞ കാര്യം
ഓർത്തോർത്തു കരയുവാൻ
ഒത്തിരി കാര്യങ്ങൾ
തന്നീട്ടണയുന്ന ദീപനാളം
പോയ ദിനങ്ങളെ പഴിചാരിയിനിയും
വീണ്ടുമൊരിക്കലും വന്നിടല്ലേ
ചോര കുടിക്കുന്ന ദൈവങ്ങളെല്ലാം
മൃഷ്ടാന്നം വാരി ഭുജിച്ഛതല്ലേ
കൊല്ലും കൊലകളും നിര്‍ബാധം നടമാടി
കൈമണി കൊട്ടി കളിച്ചുവല്ലോ
മധുരം ഭുജിച്ചൊരു ദൈവങ്ങളപ്പോൾ
ക്ഷീണത്താൽ നിദ്രയിലാണ്ടിരുന്നു
പീഡനമേറ്റൊരു ദൈവമാപ്പോൾ
തമസ്സിന്റെ വഴികളിലായിരുന്നു
അവസ്സരവാദികൾ ആർത്തവരക്തവും
അഞ്ചാറുകാശിനായി തൂക്കി വിറ്റു
അത് തൊട്ടു നക്കി മന്മഥകേളികൾ
സ്വപ്നത്തിൽ കണ്ടവരെത്ര ഹീനന്‍
പോയാണ്ട് പോയത് ചോര വീഴ്ത്തി
വരും ആണ്ടു വരുന്നത് കണ്ണീരൊപ്പാൻ
ഉത്തരം താങ്ങിയൊരു പല്ലിയപ്പോൾ
ഉത്തരം ശരിയെന്നു ചൊല്ലി വീണ്ടും
-------------ഓ.പി.------------------