നീതീകരണം
<
ഓർമ്മയുണ്ടാകണം
ഓമനിച്ച മനസ്സുകൾ
ഓർമ്മയുണ്ടാകണം
കൈപിടിച്ച് നടത്തിച്ച
ബലിഷ്ഠമാം കരങ്ങൾ
ഓർമ്മയുണ്ടാകണം
സ്നേഹ വായ്പ്പോടെ
ഉമ്മകൾ തന്നൊരു
സോദരിതൻ സാമവും
ഓർമ്മയുണ്ടാകണം
നാലക്ഷരം പഠിപ്പിച്ച
ഗുരു ഗണങ്ങളെയും
ഇത്രയും ഓർമ്മകൾ
മനസ്സിലൊതുക്കി നീ
ദുഷ്ടനായി തീർന്നത്
എന്ത് നീതീകരണം.
------ഓ.പി---------