പോകുന്നത് വഴി
ഒന്നു തെറ്റ് വരുത്തി,
പിന്നെയത് തിരുത്താം.
തെറ്റെന്നറിഞ്ഞാൽ,
വീണ്ടും അത് തുടരാം.
തിരുത്താൻ കഴിയുമല്ലോ.
പഴി ചാരി ഒറ്റു കൊടുക്കാം,
അതല്ലേ പരിചിതം,
പാന പാത്രം നിറക്കാം,
പതിവായി വിളമ്പാം,
പകിട നിരത്താം.
കോടികൾ വാങ്ങാം,
കുരിശിലേറ്റാൻ,
മുൾക്കിരീടം പണിയാം.
പിച്ഛച്ചട്ടിയോളം താഴ്ന്നു,
നാണയങ്ങൾ മോഷ്ടിക്കാം,
ദയവുണ്ടായി നിങ്ങൾ,
എന്നെയൊരു മുഖ്യമന്ത്രിയാക്കു.
കൈയോടെ പിടിച്ചാൽ,
അലറി കൊള്ളുക,
നിയമം നിയമമെന്ന്.
------ഓ.പി.----------