സ്നേഹ പ്രഭാവം
പരിശുദ്ധ സ്നേഹത്തിൻ
പരിമളം നുകരുവാൻ
പതിവായി ഓർക്കുക ബാല്യം
കൈവിട്ടു പോയൊരു ബാല്യം
പരിശുദ്ധ സ്നേഹത്തിൻ
പരിമളം നുകരുവാൻ
ഏന്തുകയിനിയൊരു
കുഞ്ഞു കൈകൾ
സ്നേഹത്തിൻ പ്രഭയിൽ
നിർവൃതി കൊള്ളാൻ
അമ്മതൻ കൈകളിൽ
സായുജ്യ ഭദ്രം.
----------ഓ.പി.---------