OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഗ്രസനം

ചില വഴിപിഴച്ച, 
സന്തതികൾ, 
അങ്ങിനെയാണ്. 
വന്ന വഴി മറന്നു, 
ഉണ്ട ചോറു മറന്നു,
മാതാപിതാക്കൾ,
സഹോദരന്മാർ,
എല്ലാം വഞ്ചകരെന്നു,
പറയാനും, 
സ്ഥാപിക്കാനും, 
അശ്രാന്തമായി, 
ചര്‍വ്വണം തുടരും. 
എന്നാൽ, 
പൊതുജനം, 
കഴുതയെന്നു, 
കരുതിയ ഇവർക്ക്‌,
കിട്ടുമൊരു എട്ടിന്റെ പണി. 
അന്ന് നിർത്തുമീ,
വാലു കുത്തി ചാട്ടം.
മോരും മുതിരയും, 
തെക്കും വടക്കും, 
ഒരിക്കലും അടുക്കില്ല. 
അച്ചുത വിജയന്മാരെ,
ഇനിയൊരു, 
മഹാഭാരതയുദ്ധവുമില്ല. 

-------ഓ.പി.---------