അവസരം
ആരെടുക്കുന്നെൻ അറിവിന്റെ ആയുധം,
ആരു തൊടുക്കുന്നെൻ നിരക്ഷരാസ്ത്രവും.
ആരു ഭേദിച്ചു മറികടന്നു, എട്ടു ദിക്കിൽ തീർത്ത,
ദേവവ്യൂഹം, അറിവിന്റെ ദേവവ്യൂഹം..!!!
ചൊല്ലും ചെലവുമായി പോറ്റി വന്നു,
ചെല്ലം കളിച്ചു കഥ ചൊല്ലിത്തന്നു.
ആദ്യാക്ഷരങ്ങൾ അടിവരയാൽ ,
തെറ്റ് തിരുത്തി വരച്ചു തീർത്തു.
അറിവിന്റെ പരവാര പരപ്പിൽ ,നിന്നൊരു,
ചില്ലക്ഷരം പോലും ,പഠിച്ചീടാതെ നിൽക്കുന്നു.
വിദ്വാനെന്ന ഭാവത്തിൽ ,മറുപിള്ള പോലും,
വെറുത്തീടുന്ന, മനുഷ്യജന്മമായി ഇരുകാലികൾ.
എന്നെ ഹരിശ്രീ പഠിപ്പിച്ച ,ഗുരുവരന്മാരെ..!!!
നിങ്ങളെ മുൻനിർത്തി മാപ്പ് നൽകീടുന്നു,
ആദ്യാക്ഷരം ,വീണ്ടും എഴുതട്ടെയെന്ന-
പൂർണ്ണതയാലുള്ള മനസ്സിനാലെ.