അന്ത്യം
അപ്പോൾ ഇന്നലെ കണ്ടത്,
സ്വപ്നമല്ലെ ?
ഇന്നു നേരം വെളുക്കുമ്പോൾ,
ഇന്നലെ ഈ കാപാലീകർ,
സ്വന്തം നാടിനെ,
ഒറ്റുകൊടുക്കാൻ,
കുടിച്ചു കൂത്താടി,
പാരിതോഷികങ്ങൾ,
വാരി നിറക്കുന്നത്.
എല്ലാം പരിചിത മുഖങ്ങൾ.!
ഇന്നലെ കിടന്നപ്പോൾ,
ഇതൊന്നും കണ്ടില്ലല്ലോ?
ചാടി എണിക്കാൻ നോക്കി,
നേരം ഉദിച്ചുയർന്നിരിക്കുന്നു,
എന്താണ് എന്റെ പാദങ്ങൾ,
നിലത്തുറക്കാത്തത്.
എന്താണ് ഞാൻ,
പരശതക്കണക്കിനു,
മുഖമില്ലാത്ത പ്രഭകാണുന്നത്.
വൈകിയെങ്കിലും അറിയുന്നു,
ഞാനിന്നലെ മരിച്ചിരുന്നു.!
ഇനിയെങ്ങിനെ ഞാൻ,
ജീവിച്ചിരിക്കുന്നവരെ,
വിശ്വസ്സിപ്പിക്കും.!!
ഈ രാജ്യത്തെയാകെ,
ചില്ലിക്കാശിനു,
ഒറ്റു കൊടുത്തവർ,
ഇവരൊക്കെയാണെന്ന്.
----------ഓ.പീ.--------