മഹത്ത്വം ദൂരെ
എന്താണ് ചെങ്കൊടി മനസ്സിൽ മാത്രം,
കൈകളിലെന്തുവാൻ വിമ്മിഷ്ടവും.
കറയറ്റ സംഹിത മനസ്സിൽ മാത്രം,
കുനിയാതെ ശിരസ്സുമായി ഈ സഖാവും.
അത്ഞത കൊണ്ട് നിഴൽ വിരിച്ച,
അണികളിൽ നിറയുന്നു മൗഢ്യങ്ങളും,
ദിശാബോധമില്ലാതെ വലയുന്നവർ,
ഞാണൊലി ചെവിയോർത്തു ഈ സഖാവും.
കരയുന്ന കുഞ്ഞിനു മുലയൂട്ടും അമ്മമാർ,
പാടെയോഴിഞ്ഞല്ലോ വയലേലയിൽ.
നാടോടിപ്പാട്ടിന്റെ ഈണങ്ങൾ എവിടെയോ,
ധ്വനിയറ്റു വിങ്ങി തളർന്നിടുന്നു.
നമ്മൾ വിതച്ചൊരു വിത്തെല്ലാമിപ്പോൾ,
പൊൻ കതിരായി വിളഞ്ഞു നിന്നാൽ,
ഒന്ന് ചിരിക്കമെന്റെ ഓമലാളെ,
ഒരു ഗതകാല സ്മരണയിൽ ഈ സഖാവും.
വിത്തം വിതച്ഛവർ നാളു നീളെ,
ശക്തിയായി പടഹം പടയുയർത്തി.
പാലുകൊടുത്തൊരു കൈകളിൽ തന്നെ,
തിരിഞ്ഞു കടിക്കുന്നു അറിവുകളും.
പണയത്തിലാക്കിയെൻ ചെങ്കൊടിയും,
പണക്കിഴി ചുറ്റി പൊതിഞ്ഞിരിപ്പു.
പട്ടിണി കോലങ്ങൾ അടിമകളും,
അനുദിനം പെറ്റു പെരുകിടുന്നു.
വന്നീടും പുതിയൊരു ദീപാവലി,
പുതിയൊരു കാഴ്ചക്കായി ഈ സഖാവും.
----------------ഓ.പീ.---------------